വോട്ടിങ് മെഷീനിൽ ചാര്‍ജ് കുറവ്? വോട്ട് ചെയ്യാനായില്ല; ബൃന്ദ കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Published : May 25, 2024, 11:18 AM ISTUpdated : May 25, 2024, 11:39 AM IST
വോട്ടിങ് മെഷീനിൽ ചാര്‍ജ് കുറവ്? വോട്ട് ചെയ്യാനായില്ല; ബൃന്ദ കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Synopsis

ദില്ലി സെൻ്റ് തോമസ് സ്കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാൻ എത്തിയത്

ദില്ലി: വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ദില്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവസ്ഥ എന്താണെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു. ദില്ലി സെൻ്റ് തോമസ് സ്കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാൻ എത്തിയത്. പിന്നീട് വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ചു. ഇത് പരിഹരിക്കപ്പെടുന്നത് വരെ ഇവിടെ കാത്തിരുന്ന് വോട്ട് ചെയ്ത ശേഷമാണ് ബൃന്ദ കാരാട്ട് മടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ