531 കിലോമീറ്റർ യാത്രക്ക് ടാക്സി വിളിച്ചു, പകുതിയെത്തിയപ്പോൾ മുങ്ങി; വിദേശ ടൂറിസ്റ്റിനെ തിരഞ്ഞ് പൊലീസ് 

Published : Feb 18, 2023, 10:44 PM ISTUpdated : Feb 18, 2023, 10:47 PM IST
531 കിലോമീറ്റർ യാത്രക്ക് ടാക്സി വിളിച്ചു, പകുതിയെത്തിയപ്പോൾ മുങ്ങി; വിദേശ ടൂറിസ്റ്റിനെ തിരഞ്ഞ് പൊലീസ് 

Synopsis

വ്യാഴാഴ്ച ഋഷികേശിൽ നിന്ന് ലഖ്‌നൗവിലേക്ക് സാം എൻഡ്രിച്ച് ബറ്റൂക്ക് ടാക്സി വാടകയ്‌ക്കെടുത്തതായി പൊലീസ് പറഞ്ഞു.

ബിജ്‌നോർ (ഉത്തർപ്രദേശ്): യുപിയിലെ ബിജ്‌നോറിലെ നൂർപൂർ മേഖലയിൽ നിന്ന് 50 കാരനായ ബ്രിട്ടീഷ് വിനോദസഞ്ചാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്.  സാം എൻഡ്രിച്ച് ബറ്റൂക്ക് എന്ന ബ്രിട്ടീഷ് പൗരനെയാണ് കാണാതായത്. വ്യാഴാഴ്ച ഋഷികേശിൽ നിന്ന് ലഖ്‌നൗവിലേക്ക് സാം എൻഡ്രിച്ച് ബറ്റൂക്ക് ടാക്സി വാടകയ്‌ക്കെടുത്തതായി പൊലീസ് പറഞ്ഞു. നൂർപൂരിലെത്തിയപ്പോൾ ഉച്ചഭക്ഷണത്തിനായി ടാക്സി നിർത്തിച്ചു. മാർക്കറ്റിലെ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് വരാമെന്നും കാത്തിരിക്കണമെന്നും ഡ്രൈവർ രാജീവ് ശർമ്മയോട് പറഞ്ഞ് ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി. ഡ്രൈവർ ഏറെ നേരം കാത്തിരുന്നിട്ടും ഇദ്ദേഹം അവൻ തിരിച്ചുവന്നില്ല. 

'വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് ഞങ്ങൾ ഋഷികേശിൽ നിന്ന് ലക്‌നൗവിലേക്ക് തിരിച്ചു, ഉച്ചക്ക് ഒരു മണിയോടെ നൂർപൂരിലെത്തി. അവിടെ അദ്ദേഹം ഉച്ചഭക്ഷണത്തിനായി ഇറങ്ങി. അയാളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ എന്റെ പക്കലുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് അയാൾ കാറിൽ വച്ച അവന്റെ പാസ്‌പോർട്ട് വിവരങ്ങൾ അടങ്ങിയ ഒരു സ്ലിപ്പ് മാത്രമായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹം തിരികെ വരാഞ്ഞപ്പോൾ ഞാൻ പൊലീസിൽ പരാതിപ്പെട്ടു'- ഡ്രൈവർ ശർമ്മ പറഞ്ഞു.

ഹോസ്റ്റല്‍ ഭക്ഷണത്തിന്‍റെ നിലവാരം കാണിക്കാൻ യുവതിയുടെ വീഡിയോ

പ്രാഥമിക അന്വേഷണത്തിൽ സാമിനെ കാണാതായ അതേ ദിവസം തന്നെ കൻവാരിയ ക്യാമ്പിന് സമീപം കണ്ടതായി ബിജ്‌നോർ എസ്പി  പ്രഭാകർ ചൗധരി പറഞ്ഞു. മൊറാദാബാദ് റോഡിലാണ് അവസാനമായി കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇയാളെ കണ്ടെത്തുന്നതിനായി സംഘത്തെ നിയോ​ഗിക്കുമെന്നും പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ