എംഎൽഎ ലാസ്യ നന്ദിത കാറപകടത്തിൽ മരിച്ചു, അപകടം ഹൈദരാബാദിൽ വെച്ച്, കഴിഞ്ഞ വർഷം അച്ഛൻ മരിച്ചതും ഇതേ മാസം

Published : Feb 23, 2024, 10:49 AM IST
എംഎൽഎ ലാസ്യ നന്ദിത കാറപകടത്തിൽ മരിച്ചു, അപകടം ഹൈദരാബാദിൽ വെച്ച്, കഴിഞ്ഞ വർഷം അച്ഛൻ മരിച്ചതും ഇതേ മാസം

Synopsis

കഴിഞ്ഞയാഴ്ച ഒരു വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ലാസ്യ രക്ഷപ്പെട്ടത്. അന്ന് നർകെത്പള്ളിയിൽ ഉണ്ടായ അപകടത്തിൽ ലാസ്യയുടെ ഹോം ഗാർഡ് മരിച്ചിരുന്നു. 

ബം​ഗളൂരു: തെലങ്കാനയിൽ ബിആർഎസ് വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. സെക്കന്തരാബാദ് കന്‍റോൺമെന്‍റ് എംഎൽഎ ലാസ്യ നന്ദിത ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഹൈദരാബാദ് ഔട്ടർ റിംഗ് റോഡിൽ പട്ടൻചെരുവിൽ വച്ച് കാർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച ഒരു വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ലാസ്യ രക്ഷപ്പെട്ടത്. അന്ന് നർകെത്പള്ളിയിൽ ഉണ്ടായ അപകടത്തിൽ ലാസ്യയുടെ ഹോം ഗാർഡ് മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസമാണ് ലാസ്യയുടെ അച്ഛനും എംഎൽഎയുമായിരുന്ന ജി സായണ്ണ അന്തരിച്ചത്. ഇതേത്തുടർന്നാണ് ബിആർഎസ് ലാസ്യ നന്ദിതയ്ക്ക് അച്ഛന്‍റെ അതേ സീറ്റ് നൽകിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎമാരിൽ ഒരാൾ കൂടിയാണ് ലാസ്യ നന്ദിത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം