
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അതിര്‍ത്തി ഗ്രാമത്തിലേക്ക് ഇരുട്ടിന്‍റെ മറവിലെത്തിയത് ഭീകരന്‍ സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി. ഇന്ത്യാ- പാകിസ്ഥാൻ അതിർത്തി ജില്ലയായ സാമ്പയിലെ രാം ഗഡ് എന്ന സ്ഥലത്താണ് ഈ ഭീകരൻ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിലേക്ക് കടന്ന് എത്തിയത്. ഈ ഭീകരൻ മറ്റാരുമല്ല. ഒരു പുള്ളിപ്പുലിയാണ്.
അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് പുള്ളിപ്പുലി അതിർത്തിവേലിക്കടിയിലൂടെ നുഴഞ്ഞ് കയറുന്നത് പതിഞ്ഞത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പിന്നാലെ തന്നെ അതിർത്തിക്കടുത്തുള്ള ഗ്രാമവാസികൾക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ബ്രി എസ് എഫ്) മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അതിര്‍ത്തിയിലെ വേലികള്‍ക്കടയിലൂടെ വളരെ സൂക്ഷിച്ച് നുഴഞ്ഞ് കയറുന്ന പുലി സമീപത്തെ സ്ഥലങ്ങളിലേക്ക് നടന്ന് കയറുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്. ഇന്നലെ രാത്രിയാണ് സംഭവം.
കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോടിലെ ഇളവള്ളി പഞ്ചായത്തിലെ വാകയിൽ പുലിയിറങ്ങി എന്ന സന്ദേശത്തോടെ വീഡിയോ പ്രചരിച്ചിരുന്നു. ശരിക്കും പുലിയെന്ന് തോന്നിക്കുന്ന വീഡിയോ പുറത്തായതോടെ നാട്ടുകാർ ആകെ ആശങ്കയിലായിരുന്നു. പ്രദേശത്തെ ഗ്രൗണ്ടിലൂടെ പുലി നടന്നു പോകുന്നതായിരുന്നു വീഡിയോയിൽ കണ്ടിരുന്നത്. എന്നാൽ, വീഡിയോയിൽ ഉള്ളത് പുലിയല്ല കാട്ടുപൂച്ചയാണെന്ന സ്ഥിരീകരണം പിന്നീട് വന്നു. ഗ്രൌണ്ടിലുണ്ടായിരുന്ന കുട്ടികളൊപ്പിച്ച തമാശ വൈറലായതിന് പിന്നാലെ കൈവിട്ട് പോയതായിരുന്നു സംഭവം.