
ദില്ലി: അന്താരാഷ്ട്ര അതിർത്തിയിൽ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടൽ. അതിർത്തി രക്ഷാ സേന ആയുധ ലഹരിക്കടത്ത് നീക്കം തടഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിലാണ് സംഭവം. ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി. തെരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അതിർത്തിയിൽ ഇന്ത്യ സ്ഥാപിച്ച വേലിയുടെ ഇരുഭാഗത്തും ആയുധ-ലഹരിക്കടത്ത് സംങം ഉണ്ടായിരുന്നു. ഇന്ത്യാ - പാക് അതിർത്തിയാണിത്.
അതിർത്തിയിൽ കണ്ടവരോട് കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടു. എന്നാൽ ഇവർ സൈനികർക്ക് നേരെ വെടിയുതിർത്തു. ഇതോടെ ബിഎസ്എഫ് സംഘം തിരിച്ചും വെടിയുതിർത്തു. എന്നാൽ കള്ളക്കടത്ത് സംഘം ഓടി രക്ഷപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ കാഴ്ചാപരിധി കുറവായിരുന്നു. ഇതാണ് കള്ളക്കടത്ത് സംഘത്തിന് രക്ഷപ്പെടാൻ വഴിയൊരുക്കിയത്.
ഓടി രക്ഷപ്പെട്ട സംഘം പക്ഷെ, കള്ളക്കടത്ത് സാധനങ്ങൾ ഉപേക്ഷിച്ചിട്ടാണ് ഓടിയത്. ഇവിടെ നിന്ന് 20 പാക്കറ്റ് ഹെറോയിൻ, രണ്ട് തോക്കുകൾ, ആറ് മാഗസിനുകൾ, 242 ആർഡിഎസ്, 12 നീളമുള്ള ഒരു പ്ലാസ്റ്റിക് പൈപ്പ് എന്നിവ കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam