കനത്ത മഴ: ഹിമാചലില്‍ കെട്ടിടം തകര്‍ന്ന് രണ്ടുമരണം, സൈനികരടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Published : Jul 14, 2019, 08:35 PM ISTUpdated : Jul 14, 2019, 09:24 PM IST
കനത്ത മഴ: ഹിമാചലില്‍ കെട്ടിടം തകര്‍ന്ന് രണ്ടുമരണം, സൈനികരടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Synopsis

അപകടത്തില്‍പ്പെട്ട 23 പേരെ രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. 

ഷിംല: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ സോളനിൽ കെട്ടിടം തകർന്നു വീണ് രണ്ടുപേര്‍ മരിച്ചു. മരിച്ച രണ്ടുപേരില്‍ ഒരാള്‍ സൈനികനാണ്. അപകടത്തില്‍പ്പെട്ട 23 പേരെ രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. ഷിംലയിലെ സോളനില്‍ ഇന്ന് വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. 

സോളനിലെ ഒരു ഭക്ഷണശാലയാണ് തകര്‍ന്നുവീണത്. മുപ്പത് സൈനികരും ഏഴ് പ്രദേശവാസികളും സംഭവസമയത്ത് ഭക്ഷണശാലയില്‍ ഉണ്ടായിരുന്നു. രക്ഷപെടുത്തിയ 23 പേരില്‍ 18 പേര്‍ സൈനികരാണ്. പതിനാലുപേര്‍ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. 

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉറ്റസുഹൃത്തുക്കൾ, ചെറുതായൊന്ന് ഉരസി, പിന്നാലെ സ്കോർപിയോകൾ തമ്മിൽ ഇടിപ്പിച്ച് കലിപ്പടക്കൽ, നടുങ്ങി നാട്ടുകാർ
ഭയപ്പാടോടെ ലോകം, വരും മണിക്കൂറുകൾ നിർണായകം; ഇറാനിൽ കഴിയുന്ന ഇന്ത്യാക്കാരോട് അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് എംബസി