ദോഡയിൽ ബസപകടത്തിൽ മരണസംഖ്യ 39, അന്വേഷണത്തിന് മൂന്നംഗ സമിതി

Published : Nov 16, 2023, 12:18 PM IST
ദോഡയിൽ ബസപകടത്തിൽ മരണസംഖ്യ 39, അന്വേഷണത്തിന് മൂന്നംഗ സമിതി

Synopsis

ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഈ മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥയേക്കുറിച്ച് നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് അപകടമുണ്ടായിട്ടുള്ളത്.

ദോഡ: ജമ്മു കശ്മീരിലെ ദോഡയിൽ ബസപകടത്തിൽ മരണം 39ആയി. 55 യാത്രക്കാരുമായി വരികയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജമ്മു കശ്മീർ സർക്കാർ മൂന്നംഗ സമിതിയെ അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഈ മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥയേക്കുറിച്ച് നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് അപകടമുണ്ടായിട്ടുള്ളത്.

വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നതും അശ്രദ്ധമായ ഡ്രൈംവിഗ് അടക്കമുള്ള ഘടകങ്ങളേക്കുറിച്ച് കമ്മിറ്റി പഠിക്കും. ഇന്നലെ ഉച്ചയോടെ കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ദോഡ ജില്ലയിലെ അസർ മേഖലയിൽ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 300 അടി താഴ്ച്ചയിലേക്കാണ് ബസ് പതിച്ചത്. വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം. ഇരുപത് പേരെയാണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇവരിലൊരാള്‍ ബുധനാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിൽ പരിക്കേറ്റവരെ ബസിന് പുറത്തെടുക്കുകയായിരുന്നു.

അപകടത്തിൽപെട്ട ബസിന് മതിയായ രേഖകളിലില്ലെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നു. പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സർക്കാർ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചത്. അപകടത്തിൽ രാഷ്ട്രപതി ദ്രൌപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും കേന്ദ്ര സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നു. സമാനമായ നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ അടുത്തിടെ നടന്നിട്ടുള്ളത്.

2019 ജൂലൈയിൽ സമീപപ്രദേശമായ കിശ്ത്വാർ സാംഗ്വാരി മേഖലയിൽ 35 പേർക്ക് കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2018 സെപ്തംബറിൽ ഈ മേഖലയിൽ തന്നെ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ കൊല്ലപ്പെടുകയും 16പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വർഷം മേയിലുണ്ടായ അപകടത്തിൽ ഏഴ് പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് മാസത്തിൽ എട്ട് പേർക്ക് കാർ കൊക്കയിലേക്ക് മറിഞ്ഞ് ഇവിടെ കൊല്ലപ്പെട്ടിരുന്നു. ജൂണില്‍ അഞ്ച് പേരും ഒക്ടോബറില്‍ മൂന്നും ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല