
കോയമ്പത്തൂർ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന സർക്കാർ ബസിന് തീപിടിച്ചു. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ബസിന് ആണ് ഒറ്റക്കൽമണ്ഡപത്തിൽ വച്ച് തീപിടിച്ചത്. 50 യാത്രക്കാരുമായി ഉക്കടം ബസ് സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് സംഭവം. ബസിന്റെ മുൻവശത്ത് നിന്ന് പുക വരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരോട് ഉടൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമനസേന എത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീയണയ്ക്കാനായത്. സമയോചിതമായി ഇടപെട്ട ഡ്രൈവർ സുരേഷിനെയും കണ്ടക്ടർ കതിരേശനെയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.
Read More... കാറിൽ മദ്യകുപ്പികൾ, കോടതി ജീവനക്കാരന്റെ സ്റ്റിക്കറും, വൈദ്യുതി പോസ്റ്റും വാഹനങ്ങളും ഇടിച്ചിട്ടു, 'സെൻ' പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam