ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് മരണം

Published : Oct 17, 2020, 08:46 AM IST
ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് മരണം

Synopsis

പുരന്‍പുര്‍ ഖുട്ടര്‍ ഹൈവേയില്‍ പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായതെന്ന് പിലിഭിത് എസ്പി ജയ് പ്രകാശ് അറിയിച്ചു.  

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് മരണം. 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പുരന്‍പുര്‍ ഖുട്ടര്‍ ഹൈവേയില്‍ പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായതെന്ന് പിലിഭിത് എസ്പി ജയ് പ്രകാശ് അറിയിച്ചു. ലഖ്‌നൗ കേശാന്‍ഭാഗില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എല്ലാവരും ലഖ്‌നൗവിലുള്ളവരാണെന്നുമാണ് സൂചനയെന്നും പൊലീസ് പറഞ്ഞു.
 

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി