ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നേറ്റം; ഛത്തിസ്‍ഗഢില്‍ ബിജെപി സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് കുതിക്കുന്നു

By Web TeamFirst Published Sep 27, 2019, 1:23 PM IST
Highlights

ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നേറുമ്പോള്‍ ഛത്തിസ്‍ഗഢില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. 

ദില്ലി: രാജ്യത്ത് പാലായ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ മറ്റ് മുന്ന് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഇതില്‍ ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബിജെപിയുടെ മുന്നേറുമ്പോള്‍ ഛത്തിസ്‍ഗഢില്‍ ബിജെപി സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. 

ഉത്തര്‍പ്രദേശില്‍ ഹമിര്‍പുരില്‍ പതിനാല് റൗണ്ട് വോട്ടുകള്‍ എണ്ണിപൂര്‍ത്തിയാക്കിയപ്പോള്‍ ബിജെപിയുടെ യുവരാജ് സിംഗ് മുന്നിട്ടുനില്‍ക്കുന്നു. കൊലപാതകകേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ബിജെപി എംഎല്‍എ അശോക് കുമാര്‍ അയോഗ്യനായതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

ത്രിപുരയില്‍ ബദര്‍ഘട്ടില്‍ ബിജെപിയുടെ മിമി മംജുംദാര്‍ മുന്നിട്ട് നില്‍ക്കുന്നു. ബിജെപിയുടെ തന്നെ സിറ്റിംഗ് എംഎല്‍എ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയാണ് രണ്ടാംസ്ഥാനത്തുള്ളത്. ഛത്തിസ്‍ഗഢില്‍ ദന്തേവാഡയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസിന്‍റെ ദേവതി കര്‍മ്മയാണ് മുന്നിട്ട് നില്‍ക്കുന്നത്.

 

click me!