Latest Videos

പൗരത്വ നിയമഭേദഗതി ജനുവരിയില്‍ നടപ്പാക്കിയേക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ്

By Web TeamFirst Published Dec 6, 2020, 3:51 PM IST
Highlights

സിഎഎ പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന നടപടികള്‍ ഉടന്‍ തുടങ്ങും.
 

കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതി അടുത്ത വര്‍ഷം ജനുവരിയില്‍ നടപ്പാക്കിയേക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും ദേശീയസെക്രട്ടറിയുമായ കൈലാഷ് വിജയ് വര്‍ഗിയ. ബംഗാളിലെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥി സമൂഹത്തോട് സഹതാപം കാണിക്കാന്‍ തൃണമൂല്‍ സര്‍ക്കാറിന് ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന നടപടികള്‍ ഉടന്‍ തുടങ്ങും. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ സിഎഎ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് പര്‍ഗണാസില്‍ ബിജെപി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാള്‍ ജനതയെ വിഡ്ഢികളാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തൃണമൂല്‍ നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.  സംസ്ഥാനത്ത് ഏകദേശം 30 ലക്ഷത്തോളം അഭയാര്‍ത്ഥികളുണ്ടെന്നാണ് കണക്ക്.
 

click me!