ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

By Web TeamFirst Published Jul 31, 2019, 4:09 PM IST
Highlights

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്.സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ദില്ലി: ജമ്മുകശ്മീർ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജമ്മു കശ്മീരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. 

ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ചിട്ടി ഫണ്ട് തട്ടിപ്പുകൾ തടയാനാണ് പുതിയ നിയമഭേദഗതി. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.  നിലവിൽ 30 ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ ഉള്ളത്. 
ഇത് 33 ആയി ഉയര്‍ത്തും. കേസുകളുടെ ആധിക്യം കൂടിയ സാഹചര്യത്തിലാണ് തീരുമാനം.

രാസവളങ്ങളുടെ സബ്സിഡി കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചു. 22,875 കോടി രൂപ രാസവള സബ്സിഡിക്കായി വിനിയോഗിക്കും. കർഷകർക്ക‌് ഇതു  വലിയ നേട്ടമാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

click me!