കുറ്റകരമായ വിശ്വാസ വഞ്ചന; സോൺട ഇൻഫ്രാടെകിനെതിരെ കേസ്; പരാതി നൽകിയത് ജർമൻ പൗരൻ

Published : Mar 30, 2023, 07:51 AM IST
കുറ്റകരമായ വിശ്വാസ വഞ്ചന; സോൺട ഇൻഫ്രാടെകിനെതിരെ കേസ്; പരാതി നൽകിയത് ജർമൻ പൗരൻ

Synopsis

ബംഗളുരു കബ്ബൺ പാർക്ക്‌ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: സോൺട ഇൻഫ്രാടെക്കിന് എതിരെ കേസ്.  ബംഗളുരു കബ്ബൺ പാർക്ക്‌ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോൺടയിൽ നിക്ഷേപം നടത്തിയ ജർമൻ പൗരനായ പാട്രിക് ബോർ ആണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. 20 കോടി രൂപയുടെ SBLC (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചു. എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. കരാറിൽ പറഞ്ഞ തുകയും നൽകാതെ പറ്റിച്ചു എന്നും പരാതിയിൽ പറയുന്നു. എഫ്ഐആർ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. 

ബ്രഹ്മപുരം തീപിടിത്തം; സോൺടയുടെ ഉപകരാ‍ർ കോർപറേഷന്റെ അറിവോടെ; ടോണി ചമ്മണി


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വനിതാ സംവരണ ബിൽ; ഭേദഗതി നീക്കവുമായി കേന്ദ്രം, സമവായം തേടി ഖർഗെയെ വിളിച്ച് മന്ത്രി കിരൺ റിജിജു
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വർധിക്കുന്നതിനനുസരിച്ച് ആഭ്യന്തര വിപണിയിൽ വർധിക്കുമോ? ഈ രണ്ട് കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വില വര്‍ധിക്കില്ല