കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഗോവയിൽ

Published : Aug 29, 2026, 04:20 PM IST
casino owner escapes gun attack in goa attackers fire three rounds

Synopsis

ഗോവയിൽ കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്. കർണാടക സ്വദേശിയായ കാസിനോ ഡയറക്ടർക്ക് നേരെയാണ് ആക്രമണ നടന്നത്

പനാജി: ഗോവയിൽ കാസിനോ ഉടമയ്ക്ക് നേരെ വെടിവയ്പ്പ്. കർണാടക സ്വദേശിയായ കാസിനോ ഡയറക്ടർക്ക് നേരെയാണ് ആക്രമണ നടന്നത്. ആക്രമണത്തില്‍ കർണാടക സ്വദേശി ശ്രീനിവാസ് നായക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പനാജിയിലെ നിയോ മജസ്റ്റിക് ഹോട്ടലിന് സമീപത്താണ് സംഭവം നടന്നത്. ശ്രീനിവാസ് നായക് ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറാൻ ശ്രമിക്കവേയാണ് ആക്രമണം നടന്നത്. കാത്തിരുന്ന രണ്ട് അക്രമികൾ ഇയാൾക്ക് നേരെ 3 റൗണ്ട് വെടിയുതിർത്തു. ആക്രമണം നടന്നയുടൻ ശ്രീനിവാസ് നായക് ഹോട്ടൽ ലോബിയിലേക്ക് പിന്മാറുകയും, ഒപ്പമുണ്ടായിരുന്ന അംഗരക്ഷകർ അക്രമികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. പിന്നാലെ അക്രമികൾ സമീപത്തെ ദേശീയപാത മുറിച്ചുകടന്ന് ഓടി രക്ഷപ്പെട്ടു.

വെടിവയ്പ്പിന്‍റെയും അക്രമികൾ രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ബിസിനസ് തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോടതി ഉത്തരവുകൾ ലംഘിച്ച് റാലി നടത്തി; മമത ബാനർജിക്കെതികെ കേസെടുത്ത് പൊലീസ്, ഇന്നലെ നടത്തിയ റാലിക്ക് പിന്നാലെ നടപടി
ജാതി അധിക്ഷേപത്തിൽ ഖർഗെക്ക് നീതി ലഭിക്കണം, കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം; വേദി ശുദ്ധീകരണത്തിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ