
ദില്ലി: സിബിഐ സംഘം വീണ്ടും ചി ചിദംബരത്തിന്‍റെ ജോർബാഗിലെ വീട്ടിലെത്തി മടങ്ങി. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ ചോദ്യംചെയ്യാനാണ് സിബിഐ വീണ്ടും ജോർബാഗിലെ വീട്ടിലെത്തിയത്. എന്നാല്‍ ചിദംബരത്തെ വീട്ടില്‍ കണ്ടെത്താനാകാത്തതിനെതുടര്‍ന്ന് സിബിഐ മടങ്ങുകയായിരുന്നു. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചെങ്കിലും ഇത് സിബിഐ മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് നടപടികള്‍. ചിദംബരം തുടര്‍നടപടികള്‍ക്ക് വിധേയനാകണമെന്ന ആവശ്യമാണ് സിബിഐ ഉന്നയിക്കുന്നത്.
ചിദംബരത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി 10.30 ന് പരിഗണിക്കാന്‍ ഇരിക്കവേയാണ് സിബിഐയോട് അതുവരെ നടപടി പാടില്ലെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചത്. ഇന്നലെ അര്‍ധരാത്രി ചിദംബരത്തിന്‍റെ വീട്ടില്‍ 'രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം' എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് സിബിഐ പതിച്ചിരുന്നു. പി ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ദില്ലി ഹൈക്കോടതിയുടെ വിധി.
കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ പല തവണ എൻഫോഴ്‍സ്മെന്‍റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam