
ദില്ലി: സിബിഐ, ഇഡി ഡയറക്ടർമാരുടെ (Director of CBI and ED) കാലാവധി നീട്ടുന്നതിന് പ്രത്യേക ഓർഡിനൻസ് ഇറക്കി കേന്ദ്രസർക്കാർ. അഞ്ച് വർഷം വരെ കാലാവധി നീട്ടാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഓർഡിനൻസ്. നിലവിൽ രണ്ട് വർഷം വരെയാണ് ഡയറക്ടർമാരുടെ കാലാവധി. നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നു. ഹർജിയിൽ വാദം കേട്ട കോടതി ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടി നൽകരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് വർഷം
സിബിഐ, ഇ ഡി മേധാവിമാരുടെ കാലാവധി നീട്ടിയതിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തതിനുള്ള പ്രതിഫലമാണ് അന്വേഷണ ഏജൻസികളുടെ കാലാവധി നീട്ടാനുള്ള തീരുമാനമെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്വി കുറ്റപ്പെടുത്തി. പാർലമെൻ്റെിനെ അവഗണിച്ച് സർക്കാർ ഓർഡിനൻസ് രാജ് നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam