ആര്യൻ ഖാൻ കേസ്: എൻസിബി ഉദ്യോഗസ്ഥൻ സമീ‌ർ വാങ്ക്ഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ

Published : May 12, 2023, 07:15 PM IST
ആര്യൻ ഖാൻ കേസ്: എൻസിബി ഉദ്യോഗസ്ഥൻ സമീ‌ർ വാങ്ക്ഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ

Synopsis

ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. സമീർ വാങ്ക്ഡെയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തി

മുംബൈ : നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ചിരുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീ‌ർ വാങ്ക്ഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ. ഷാരൂഖ് ഖാന്റെ മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കേസ്. ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത ഐആർഎസ് ഉദ്യോ​ഗസ്ഥനാണ് സമീർ വാങ്ക്ഡെ.

ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. സമീർ വാങ്ക്ഡെയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തി. കേസന്വേഷിക്കവേ എൻസിബി മുംബൈ സോണൽ ചീഫായിരുന്ന സമീർ വാങ്ക്ടെയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വേണ്ടത്ര തെളിവ് കണ്ടെത്താനാകാഞ്ഞതിനാൽ ആര്യന് ഖാനെ കഴിഞ്ഞ മെയിൽ കേസിൽ നിന്ന് എൻസിബി ഒഴിവാക്കിയിരുന്നു. 

കേസിൽ നിന്ന് ഒഴിവാക്കാൻ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനിൽക്കെയാണ് സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്ന് നീക്കിയത്. എൻസിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ ഉൾപ്പെട്ട കേസ് അടക്കം സമീർ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളിൽ നിന്നും ഇയാളെ മാറ്റിയിരുന്നു. ഒഡീഷ കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്. 

Read More : പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം, നാല് പേർക്കെതിരെ കേസ്

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'