സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മുന്നില്‍

By Web TeamFirst Published Jul 15, 2020, 12:56 PM IST
Highlights

പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം.

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 91.46 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.36 ശതമാനത്തിന്‍റെ വർധനയുണ്ട്. മേഖലകളില്‍ ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.28 ശതമാനമാണ് വിജയം. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. വിജയികളെ അഭിനന്ദിക്കുന്നുവെന്ന് മാനവവിഭവശേഷി മന്ത്രി പറഞ്ഞു..

സംസ്ഥാനത്തെ പ്ലസ് ടു ഫലവും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിച്ചത്. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാനാകും. ഡിഎച്ച്എസ്ഇ, പിആർഡി, കൈറ്റ് വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. പിആർഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലമറിയാനാകും.

Also Read: പ്ലസ് ടു , വിഎച്ച്എസ് ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 85.13 ശതമാനം വിജയം

വെബ്സൈറ്റുകൾ

www.keralaresults.nic.inwww.dhsekerala.gov.inwww.prd.kerala.gov.inwww.results.kite.kerala.gov.inwww.kerala.gov.inwww.vhse.kerala.gov.in

മൊബൈൽ ആപ്പുകൾ

PRD Live, Saphalam 2020, iExaMS

click me!