ഒടുവിൽ ശരിയായി; സിബിഎസ്ഇ പുനർമൂല്യ നിർണയ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി, അപേക്ഷ ഈ മാസം 6 വരെ

Published : Jun 02, 2026, 05:49 AM ISTUpdated : Jun 02, 2026, 12:28 PM IST
cbse

Synopsis

പുലർച്ച വരെ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് സജ്ജമായിരുന്നില്ല. രാത്രി വൈകിയും അപേക്ഷ നൽകാനിരുന്ന വിദ്യാർത്ഥികൾ നിരാശരായ കാഴ്ചയാണ് കണ്ടത്. 

ദില്ലി: സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് ഇന്നു പുലർച്ചെയാണ് പ്രവർത്തനക്ഷമമാക്കിയത്. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. ഓൺസ്ക്രീൻ മാർക്കിംഗിന് COEMPT കമ്പനിക്ക് കരാർ നൽകാൻ ടെൻഡർ വ്യവസ്ഥകളിൽ മാറ്റ വരുത്തിയത്തിന്റെ രേഖ പുറത്തുവന്നു. കോഎംപ്റ്റിന് ടെൻഡർ നല്കിയതിൽ വിശദ പരിശോധയ്ക്ക് പ്രധാനമന്ത്രി നിർദ്ദേശം നല്കി.

രണ്ടാഴ്ച്ചയോളം വിദ്യാർത്ഥികളെ വലച്ച് ഒടുവിൽ പുനർമൂല്യനിർണ്ണയത്തിനുള്ള സിബിഎസ്ഇ വെബ്സെറ്റ് പ്രവർത്തനം തുടങ്ങി. ഇന്നലെ തുടങ്ങുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ നാലരയോടെയാണ് പോർട്ടൽ പ്രവർത്തനം തുടങ്ങിയത്. വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകി തുടങ്ങാമെന്ന്ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആദ്യഘട്ടത്തിലുണ്ടായിരുന്നു ചില പ്രശ്നങ്ങൾ പരിഹരിച്ചെന്നും നിലവിൽ പ്രവർത്തനം സുഗമാണെന്നും ബോർഡ് അവകാശപ്പെട്ടു.

പോർട്ടൽ പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ വിദഗ്ധരുടെ സഹായം ഇന്നലെ സർക്കാർ തേടിയിരുന്നു. അപേക്ഷ എങ്ങനെ നല്കാം എന്നത് വിശദീകരിക്കുന്ന വിഡിയോയും സിബിഎസ്ഇ തയ്യാറാക്കി. ഡെസ്ക്ടോപിലോ ലാപ്ടോപിലോ തന്നെ പോർട്ടൽ തുറക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ COEMPT ന് OSM കരാർ നൽകിയതിൽ അഴിമതി ആരോപണം കത്തുകയാണ്. വിഷയത്തിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം സിബിഎസ്ഇയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. 

ടെൻഡറിന്റെ വിശദാംശങ്ങളിൽ കൃത്യമായ പരിശോധന നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിബിഎസ്ഇ നല്കുന്ന റിപ്പോർട്ട് പഠിച്ച ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണോയെന്ന് തീരുമാനിക്കും. COEMPT നായി വഴിവിട്ട നീക്കം ടെൻഡർ നടപടികളിൽ ഉണ്ടായെന്ന് ആരോപണമാണ് ഉയരുന്നത്. കഴിഞ്ഞവർഷം ആഗസ്റ്റിൽ പുറത്തിറക്കിയ ടെൻഡറിൽ വീഴ്ച വരുത്തുന്ന കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്ന ശുപാർശ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ സെപ്റ്റംബറിൽ ഇത് നീക്കം ചെയ്തു. COEMPT കമ്പനിക്ക് കരാർ നൽകുന്നതിന് തൊട്ടുമുമ്പായിരുന്നു നടപടി. നവംബറിലാണ് കമ്പനിക്ക് കരാർ നൽകിയത്. OSM കരാറിൽ സിബിഎസ്ഇക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നത്. ടെൻഡറിൽ വെള്ളം ചേർത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എടുക്കുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്തി മുൻ ജാപ്പനീസ് മന്ത്രി; ബുള്ളറ്റ് ട്രെയിൻ വൈകാൻ കാരണം ഇന്ത്യയുടെ 'ധിക്കാരം', മറുപടിയുമായി കേന്ദ്രം
ഒരാൾ രാജ്യത്തെ പൗരനാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല: സുപ്രീം കോടതി