സംഘ‍ർഷമൊഴിയാതെ ജമ്മു കശ്മീർ; പാക് വെടിവെയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു

By Web TeamFirst Published Mar 24, 2019, 12:47 PM IST
Highlights

ഇതോടെ ഒരാഴ്ചക്കിടെ പാക് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം രണ്ടായി.

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാൻ കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ചക്കിടെ പാക് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം രണ്ടായി.

കഴിഞ്ഞ വ്യാഴാഴ്ച അതിർത്തിയിലും നിയന്ത്രണരേഖയിലുമായി പാകിസ്ഥാൻ നടത്തിയ തുടർച്ചയായ വെടിവെയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. സോപോറിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഭീകരർ ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് അശാന്തമായ അതിർത്തിയിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാക്കിക്കൊണ്ടാണ് പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. 

click me!