
കാൺപൂർ: കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ സീലിംഗ് സ്ലാബ് തകർന്നു വീണു. നിരവധി തൊഴിലാളികളും റെയിൽവേ ജീവനക്കാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അപകട സമയത്ത് 40 ഓളം പേർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. ഇതിൽ 23 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചത്. അമൃത് ഭാരത് പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി രണ്ട് നില കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയായിരുന്നു. പുലർച്ചെ കെട്ടിടത്തിലെ സീലിങ് സ്ലാബ് ഇടുന്ന ജോലികൾ നടക്കുന്നതിനിടെയാണ് വൻ അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും കെട്ടിടത്തിന്റെ വലിയ തോതിലുള്ള അവശിഷ്ടങ്ങൾ കാരണം രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. എസ്ഡിആർഎഫ്, ജിആർപി, ആർപിഎഫ്, ലോക്കൽ പൊലീസ് എന്നീ സംഘങ്ങളാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
READ MORE: മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം; ആഗോള ഉച്ചകോടി സംഘടിപ്പിച്ച് പാകിസ്ഥാൻ, മൈൻഡ് ചെയ്യാതെ താലിബാൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam