ഐഎൻഎസ് തരംഗിണിയുടെ 25-ാം വാര്‍ഷികം ആഘോഷമാക്കി ഇന്ത്യന്‍ നാവിക സേന

Published : Nov 11, 2022, 09:09 PM IST
ഐഎൻഎസ് തരംഗിണിയുടെ 25-ാം വാര്‍ഷികം ആഘോഷമാക്കി ഇന്ത്യന്‍ നാവിക സേന

Synopsis

1997 നവംബർ 11 ന് കമ്മീഷൻ ചെയ്ത ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച 'ത്രീ മാസ്റ്റഡ് ബാർക്' കപ്പലാണ് ഐഎന്‍എസ് തരംഗിണി. 2005, 2007, 2015, 2018, 2022 എന്നിങ്ങനെ അഞ്ച് തവണ വിജയകരമായി തരംഗിണി ലോക  പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു.

ദില്ലി: രാജ്യത്തിന്‍റെ അഭിമാനമായി മാറിയ പരിശീലന കപ്പല്‍ ഐഎൻഎസ് തരംഗിണിയുടെ 25-ാം വാര്‍ഷികം ആഘോഷമാക്കി ഇന്ത്യന്‍ നാവിക സേന. ഐഎൻഎസ് തരംഗിണിയുടെ രജത ജൂബിലിക്കൊപ്പം ഏഴ് മാസം നീണ്ടുനിന്ന ലോകയാൻ 22ന്‍റെ വിജയകരമായ പൂർത്തീകരണവും ചടങ്ങിന് മാറ്റുകൂട്ടി.

1997 നവംബർ 11 ന് കമ്മീഷൻ ചെയ്ത ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച 'ത്രീ മാസ്റ്റഡ് ബാർക്' കപ്പലാണ് ഐഎന്‍എസ് തരംഗിണി. 2005, 2007, 2015, 2018, 2022 എന്നിങ്ങനെ അഞ്ച് തവണ വിജയകരമായി തരംഗിണി ലോക  പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. സതേൺ നേവൽ കമാൻഡിലെ ആദ്യ പരിശീലന സ്ക്വാഡ്രണിന്റെ ഭാഗമായി നാവിക സേനയിലെത്തുന്ന പുതിയ സൈനികര്‍ക്ക് കപ്പൽ യാത്രയുടെ അനുഭവം പകര്‍ന്ന് നൽകുന്നതിന് എന്നും മുതല്‍ക്കൂട്ടാണ് തരംഗിണി. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം