ബാങ്ക് അക്കൗണ്ട് വിവരമടക്കം നൽകണം; അടുത്ത സെൻസസിൽ ഈ ചോദ്യങ്ങളും ഉണ്ടാകും

By Web TeamFirst Published Aug 3, 2019, 8:54 AM IST
Highlights

അടുത്ത തെരഞ്ഞെടുപ്പിൽ ആൺ/പെൺ എന്നിവയ്ക്ക് പുറമെ ട്രാൻസ്ജെന്ററിനെയും ഉൾപ്പെടുത്താൻ തീരുമാനമായി

ദില്ലി: അടുത്ത സെൻസസിൽ വീടുകളുമായി ബന്ധപ്പെട്ട് സ്മാർട്ട്ഫോൺ അടക്കമുള്ളവയെ കുറിച്ച് ചോദ്യങ്ങളുണ്ടാകും. ഡിടിഎച്ച്/കേബിൾ ടിവി കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ, സ്വത്ത് വിവരങ്ങൾ, കുപ്പികളിൽ വെള്ളം വാങ്ങാറുണ്ടോ, മൊബൈൽ നമ്പർ തുടങ്ങിയ ചോദ്യങ്ങളുണ്ടാകും.

അടുത്ത തെരഞ്ഞെടുപ്പിൽ ആൺ/പെൺ എന്നിവയ്ക്ക് പുറമെ ട്രാൻസ്ജെന്ററിനെയും ഉൾപ്പെടുത്താൻ തീരുമാനമായി. 2011 ൽ 27 ലക്ഷം പേരാണ് സെൻസസ് വിവരങ്ങൾ ശേഖരിക്കാൻ പ്രവർത്തിച്ചതെങ്കിൽ 2021 ൽ ഇത് 31 ലക്ഷമാകും. 

ഇക്കുറി വിവര ശേഖരണം കൂടുതൽ എളുപ്പമാക്കാൻ കോഡിംഗ് ഏർപ്പെടുത്താൻ തീരുമാനമായി. പേപ്പറിന് പുറമെ, മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരശേഖരണം നടത്താനും ഇവർക്ക് സാധിക്കും. വിവരശേഖരണത്തിനും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ജീവനക്കാർക്ക് പണം നൽകും. പുതിയ പരിഷ്കാരങ്ങളിലൂടെ സെൻസസ് വിവരങ്ങളുടെ ക്രോഡീകരണവും പ്രസിദ്ധീകരണവും കൂടുതൽ എളുപ്പമാകുമെന്നാണ് സെൻസസ് അതോറിറ്റിയുടെ വിലയിരുത്തൽ.

ഈ വർഷം ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30 വരെ സെൻസസിന്റെ റിഹേഴ്‌സൽ നടക്കും. 5000 എനുമെറേഷൻ ബ്ലോക്കുകളിലായി അരക്കോടിയോളം പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. 

click me!