'കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം മാറ്റണം'; കേന്ദ്രം സുപ്രീം കോടതിയിൽ

Web Desk   | Asianet News
Published : Jan 22, 2020, 06:29 PM ISTUpdated : Jan 22, 2020, 06:39 PM IST
'കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം മാറ്റണം'; കേന്ദ്രം സുപ്രീം കോടതിയിൽ

Synopsis

 'കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം' മാറ്റണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ദില്ലി: വധശിക്ഷയുടെ സമയക്രമത്തിൽ മാറ്റങ്ങൾ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയിൽ. കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം മാറ്റണം എന്നാണ് ആവശ്യം. ദില്ലി കൂട്ടബലാത്സംഗക്കേസിന്‍റെ നിയമനടപടികളിൽ ഉണ്ടായ കാലതാമസത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. 

ഇരയ്ക്ക് പ്രാധാന്യം നല്കുന്ന നിർദേശങ്ങൾ വേണം എന്നാണ് അഭ്യന്തര മന്ത്രാലയത്തിന്‍റെ ആവശ്യം. നിയമം ദുരുപയോഗം ചെയ്തു വധശിക്ഷയിൽ ഇളവ് നേടുന്നത് തടയണമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്. 

മരണ വാറന്റ് വന്ന് 7 ദിവസത്തിനകം ദയാഹർജി നൽകണമെന്ന നിബന്ധന കൊണ്ട് വരണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നു. വധശിക്ഷ വിധിച്ച് കഴിഞ്ഞാൽ പുനപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നൽകുന്നതിനും സമയപരിധി ഏർപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ  ദയാഹർജി നൽകാൻ ഉള്ള സമയം 15 ദിവസം ആണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൂറുകണക്കിന് കാക്കകൾ കൂട്ടത്തോടെ ചത്തുവീണു, അതീവ ജാഗ്രതാ നിർദ്ദേശം; ചെന്നൈയിലെ അഡയാറിൽ എച്ച്5എൻ1 സ്ഥിരീകരിച്ചു
വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസം, ഭക്ഷണം കഴിച്ച് ദമ്പതികളുടെ രാത്രിനടത്തം, ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയ യുവതി