അന്ത‍ർസംസ്ഥാനചരക്ക് നീക്കം തടസപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട‌് കേന്ദ്രം

Published : Apr 30, 2020, 07:22 PM IST
അന്ത‍ർസംസ്ഥാനചരക്ക് നീക്കം തടസപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട‌് കേന്ദ്രം

Synopsis

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാ‍ർക്ക് കേന്ദ്ര അഭ്യന്തര സെക്രട്ടറി കത്തയച്ചു. 

ദില്ലി: ദേശീയ ലോക്ക് ഡൗണിലും ചരക്കുനീക്കം ഒരു കാരണവശാലും തടസപ്പെടാൻ പാടില്ലെന്ന കേന്ദ്രസ‍ർക്കാർ വീണ്ടും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 

അന്തർസംസ്ഥാന ചരക്കുനീക്കത്തിന് യാതൊരു തടസവും ഉണ്ടാവാൻ പാടില്ലെന്നും ചരക്കുനീക്കത്തിനായി പ്രത്യേക പാസുകൾ നിർബന്ധമാക്കരുതെന്നുമാണ് സംസ്ഥാനങ്ങളോട് കേന്ദ്ര അഭ്യന്തരമന്ത്രാലയം നി‍ർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാ‍ർക്ക് കേന്ദ്ര അഭ്യന്തര സെക്രട്ടറി കത്തയച്ചു. 

അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ട്രക്കുകളിൽ രണ്ട് ഡ്രൈവർ, ഒരു സഹായി എന്നിവരെ കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ അനുവദിക്കണമെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം നി‍ർദേശിക്കുന്നു. അന്തർ സംസ്ഥാന ചെക്പോസ്റ്റുകളിൽ പ്രത്യേക പാസ് ആവശ്യപ്പെട്ട് ട്രക്കുകൾ തടയുന്നതിനെതിരെയാണ് കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ. 

അതിനിടെ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രയിൻ അനുവദിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി