
ദില്ലി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ തേടി നെതർലാൻഡിനെ സമീപിച്ചെന്ന് കേന്ദ്രം. ഇതിനായി നെതർലാൻഡ് സർക്കാരിന് ലെറ്റർ റോഗടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലെറ്റർ റോഗടറി കൈമാറിയത്. ലെറ്റർ റോഗടറി കൈമാറിയ സാഹചര്യത്തിൽ നെതർ ലാൻഡ്സിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ അടിയന്തര തുടർ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. നെതർലാൻഡ് സർക്കാരിന്റെ ദില്ലിയിലെ സ്ഥാനപതിയുമായി ഈ വിഷയത്തിൽ ആവശ്യമായ ചർച്ചകൾ നടത്താൻ സിബിഐ എസ്പിയോടും, കേന്ദ്ര നിയമ മന്ത്രാലയത്തിലെ ലീഗൽ സെൽ ഉദ്യോഗസ്ഥരോടും സുപ്രീംകോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച പുരോഗതി മാർച്ച് മൂന്നാം തീയ്യതി അറിയിക്കണം.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam