പുതിയ നിയമം പരീക്ഷിക്കാം: കർഷക സമരത്തിൽ പുതിയ നി‍ർദേശവുമായി കേന്ദ്രം

Published : Dec 26, 2020, 09:15 AM ISTUpdated : Dec 26, 2020, 12:17 PM IST
പുതിയ നിയമം പരീക്ഷിക്കാം: കർഷക സമരത്തിൽ പുതിയ നി‍ർദേശവുമായി കേന്ദ്രം

Synopsis

പരിഷ്കരിച്ച കർഷകനിയമം അടുത്ത ഒന്നോ രണ്ടോ വർഷം നടപ്പാക്കാമെന്നാണ് കേന്ദ്രസർക്കാരിൻ്റെ നിലപാട്.

തിരുവനന്തപുരം: കർഷക സമരത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിലവിൽ കേന്ദ്രസർക്കാർ പാസാക്കിയ പരിഷ്കരിച്ച കർഷകനിയമം അടുത്ത ഒന്നോ രണ്ടോ വർഷം നടപ്പാക്കാമെന്നാണ് കേന്ദ്രസർക്കാരിൻ്റെ നിലപാട്. പുതിയ നിയമം കർഷകർക്ക് തിരിച്ചടിയാണെങ്കിൽ നിയമം മാറ്റാമെന്നും കേന്ദ്രം നിലപാടെടുത്തിട്ടുണ്ട്.

അതേസമയം സമരം ശക്തമാക്കണമെന്ന ആവശ്യം കർഷസംഘടനകളിൽ ഒരു വിഭാ​ഗം ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന കർഷക സംഘടനയോ​ഗത്തിൽ ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. അതിർത്തിയിൽ തുടരുന്ന സമരം അവസാനിപ്പിച്ച് ദില്ലിയിലേക്ക് തള്ളിക്കയറണമെന്ന് ഒരു വിഭാഗം യോ​ഗത്തിൽ ആവശ്യപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ