നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കം; ചോദ്യപേപ്പറുകൾ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടിയേക്കും

Published : May 28, 2026, 07:56 PM IST
NEET

Synopsis

നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി.

ദില്ലി: നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി. ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് പദ്ധതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. നേരത്തെ പോസ്റ്റൽ സർവീസ് വഴിയാണ് ചോദ്യപേപ്പർ എത്തിച്ചിരുന്നത്. ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നടപടി. വ്യോമസേനയുടെ മേൽനോട്ടത്തിൽ ചോദ്യപേപ്പറുകൾ എത്തിക്കാനാണ് നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മമതയെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി; ടിഎംസി ദേശീയ വക്താവ് ശന്തനു സെൻ സ്ഥാനമൊഴിഞ്ഞു
ഹൈക്കോടതിയും കൈവിട്ടു, മരുമകൾ ട്വിഷ ശർമയുടെ ആത്മഹത്യയിൽ മുൻ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ, മകനും അഴിക്കുള്ളിൽ