കേന്ദ്ര ധനമന്ത്രി മാധ്യമങ്ങളെ കാണും; സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ട പ്രഖ്യാപനമെന്ന് സൂചന

By Web TeamFirst Published Nov 12, 2020, 11:48 AM IST
Highlights

സാധാരണക്കാര്‍ക്ക് നേരിട്ട് പണം നല്കുന്ന പദ്ധതി ബിഹാറിൽ ഗുണകരമായി എന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ

ദില്ലി: സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും. ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന.

സാധാരണക്കാര്‍ക്ക് നേരിട്ട് പണം നല്കുന്ന പദ്ധതി ബിഹാറിൽ ഗുണമായി എന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ തുടർച്ചയായുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും. പത്തു പ്രധാന മേഖകള്‍ക്ക് ഉത്തേജനം നല്‍കുന്നതിനുള്ള രണ്ടു ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

നേരത്തെ ആത്മ നിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി 21 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി 73000 കോടി രൂപയുടെ പാക്കേജും  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

click me!