കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കില്ല

By Web TeamFirst Published Aug 27, 2021, 10:47 AM IST
Highlights

സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

ദില്ലി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർകക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.

കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ആണ് കേന്ദ്ര ഇടപെടൽ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!