ബാങ്ക് ജീവനക്കാരുടെ സമരം: പെർഫോമൻസ് ഇൻസെന്റീവ് നടപ്പാക്കുന്നത് നിർത്തിവെച്ച് കേന്ദ്രസർക്കാർ

Published : Sep 08, 2026, 03:02 PM IST
performance incentive

Synopsis

ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി സമര പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തികവർഷം പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് നടപ്പാക്കുന്നത്‌ നിർത്തിവെച്ച് കേന്ദ്രസർക്കാർ. പുതിയ ഇൻസെന്റീവ് സ്കീം നടപ്പാക്കുന്നതിനെതിരെ അടക്കം തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ദില്ലി: ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി സമര പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തികവർഷം പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് നടപ്പാക്കുന്നത്‌ നിർത്തിവെച്ച് കേന്ദ്രസർക്കാർ. പുതിയ ഇൻസെന്റീവ് സ്കീം നടപ്പാക്കുന്നതിനെതിരെ അടക്കം തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ജീവനക്കാരുടെ സംഘടനകളുമായി തുടർ ചർച്ചകൾക്ക് ശേഷം മാത്രം തീരുമാനമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായാണ് തൊഴിലാളി സംഘടനകൾ ചർച്ച നടത്തിയത്. ഈമാസം 11 ന് സൂചന സമരവും, ശേഷം അനിശ്ചിതകാല സമരവും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്, സമരം ഇതുവരെ പിൻവലിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞങ്ങളും ഇന്ത്യക്കാർ'; മണിപ്പൂരി ഗിറ്റാറിസ്റ്റിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ദില്ലിയിൽ പ്രതിഷേധം ശക്തം
ഗവർണർ ഉപദേശിച്ചു; തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുകെ യാത്ര നീട്ടിയേക്കും