നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

By Web TeamFirst Published Apr 1, 2020, 4:31 PM IST
Highlights

നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം. വിസ ചട്ടം ലംഘിച്ച വിദേശികൾക്കെതിരെ നടപടി വേണമെന്നും ക്യാബിനെറ്റ് സെക്രട്ടറി നിർദ്ദേശിച്ചു.

ദില്ലി: നിസാമുദ്ദീൻ മർക്കസ് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രക്യാബിനെറ്റ് സെക്രട്ടറിയുടെ നിർദ്ദേശം. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം. വിസ ചട്ടം ലംഘിച്ച വിദേശികൾക്കെതിരെ നടപടി വേണമെന്നും ക്യാബിനെറ്റ് സെക്രട്ടറി നിർദ്ദേശിച്ചു.

നിസാമുദ്ദീനിൽ നടന്ന സംഭവം നിർഭാഗ്യകരമെന്ന് നേരത്തെ പി കെ കുഞ്ഞാലിക്കുട്ടി എം പി പ്രതികരിച്ചിരുന്നു.. നിസാമുദ്ദീനിൽ പോയ എല്ലാവരും അതത് സർക്കാരുകളുമായി സഹകരിക്കണം. ഇതൊരു അവസരമായെടുത്ത് കേന്ദ്രസർക്കാർ തബ്ലീഗ് പ്രവർത്തകർക്കെതിരെ തിരിയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

നിസാമുദീൻ മർക്കസ് തബ്ലീഗ് നടന്ന ദിവസം പാർലമെന്റ് സമ്മേളനം പോലുമുണ്ടായിരുന്നു. അന്ന് സർക്കാർ ശ്രദ്ധിച്ചില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസർക്കാർ പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഇതരസംസ്ഥാന തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


 

click me!