വഖഫ് ഇസ്ലാം മതത്തിൽ അനിവാര്യമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ; വഖഫ് ബോർഡിന് മതപരമായ സ്വഭാവമില്ലെന്നും വാദം

Published : May 21, 2025, 04:07 PM IST
വഖഫ് ഇസ്ലാം മതത്തിൽ അനിവാര്യമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ; വഖഫ് ബോർഡിന് മതപരമായ സ്വഭാവമില്ലെന്നും വാദം

Synopsis

ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യമുന്നയിച്ച് സമർപ്പിക്കപ്പെട്ട  ഹർജികളിൽ വാദം കേൾക്കുന്നത്.  

ദില്ലി:  വഖഫ് ഇസ്ലാം മതത്തിന്റെ അനിവാര്യത അല്ലെന്നും വഖഫ് മൗലിക അവകാശമല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യമുന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഈ നിലപാട് അറിയിച്ചത്. വഖഫ് ബോർഡിന് മതപരമായ സ്വഭാവമില്ലെന്നും വഖഫ് ബോർഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സുപ്രീം കോടതിയിൽ  ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.  

കാരുണ്യ പ്രവർത്തനങ്ങൾ ഒരു മതത്തിന്റെ ഭാഗമാണ്. എന്നാൽ അത് അത്യന്താപേക്ഷിതമായ ഒരു കാര്യമല്ല. അതിനാൽ വഖഫ്  ആനിവാര്യമായ ഒന്നാണെന്ന് വാദിക്കാനാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. സ്വത്തുക്കളുടെ കാര്യത്തിൽ മതാടിസ്ഥാനത്തിൽ അല്ല തീരുമാനം എടുക്കേണ്ടത്. രാജ്യത്ത് നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ പരിപാലിക്കുന്നതെന്നും കേന്ദ്രം വാദിച്ചു.  വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുന്നുവെന്ന് വ്യാജമായ പ്രചാരണമാണ് നടക്കുന്നതെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 

വഖഫ് ബോർഡുകളിലെ അമുസ്‍ലിം അംഗങ്ങളുടെ പ്രാതിനിധ്യത്തിലും കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിലെ നിർദേശങ്ങൾ ആവർത്തിച്ചു. 22 അംഗ സെൻട്രൽ കൗൺസിൽ നാല് അമുസ്ലിങ്ങൾ മാത്രമാണുള്ളതെന്നും 11 അംഗ വഖ്ഫ് ബോർഡിൽ മൂന്ന് അമുസ്ലിങ്ങൾ മാത്രമായിരിക്കും ഉള്ളതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല