ലഡാക്കിൽ ഇന്ന് സമവായ ചർച്ച; പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും

Published : Sep 27, 2025, 07:25 AM IST
Ladakh Protest

Synopsis

പിന്നാക്ക സംവരണ പരിധി ഉയർത്താനും‌ സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറെന്ന് കേന്ദ്രം അറിയിച്ചേക്കും.

ലേ: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ഇന്ന് ചര്‍ച്ച നടത്തും. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും‌ സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറെന്ന് കേന്ദ്രം അറിയിച്ചേക്കും. അതേ സമയം, സംസ്ഥാനപദവിയിലും സ്വയംഭരണാവകാശത്തിലും ഉടൻ മറുപടി നൽകിയേക്കില്ല. സോനം വാങ്ചുക്കിൻ്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിർശബ്‌ദത്തെ രാജ്യവിരുദ്ധതായി മുദ്രകുത്തുന്നു. സർക്കാർ ഭയന്നുപോയെന്ന് കോൺഗ്രസ്, തൃണമൂൽകോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാർട്ടികൾ പാർട്ടികൾ ചൂണ്ടിക്കാട്ടി. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രറ്റിക് അലയന്‍സ് എന്നീ സംഘടനകളുമായാണ് ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്. പ്രാരംഭ ചര്‍ച്ചയാണെെന്നും തുടര്‍ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ലഡാക്കിന് സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച. അതേ സമയം സമര നേതാവ് സോനം വാങ്ചുക്കിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്
നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും