ദില്ലി: വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മേഖലകളിൽ വന്യജീവികളുടെ ആക്രമണം ഉണ്ടായാൽ വേണ്ട തീരുമാനമെടുക്കാൻ പഞ്ചായത്തധികൃതർക്ക് അധികാരം നൽകി കേന്ദ്ര സർക്കാരിന്‍റെ പുതിയ മാർഗ നിർദേശം. ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പഞ്ചായത്തുകൾക്ക് തീരുമാനമെടുക്കാം.
വന്യ ജീവി ആക്രമണത്തിൽ വിളകൾ നഷ്ടമാകുന്നവർക്ക് പ്രധാനമന്ത്രി വിള ഇൻഷൂറൻസ് വഴി സഹായം ലഭ്യമാക്കണം. നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 24 മണിക്കൂറിനകം നൽകുകയും വേണം. വന്യജീവികളുടെ ആക്രമണം ഒഴിവാക്കാൻ പ്രതിരോധ നടപടികൾക്ക് വിവിധ വകുപ്പുകൾ ചേർന്ന് സമിതി രൂപീകരിക്കണം. മുഴുവൻ സമയ കൺട്രോൾ റൂം, മുന്നറിയിപ്പ് സംവിധാനം എന്നിവ ഏർപ്പെടുത്തണം.
ഇതു സംബന്ധിച്ച് ദേശീയ വന്യജീവി ബോർഡ് സമിതി നൽകിയ ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ മാർഗനിർദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam