Latest Videos

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം; കേന്ദ്രസർക്കാർ ഉന്നതതല യോഗം വിളിച്ചു, ചീഫ് സെക്രട്ടറി പങ്കെടുക്കും

By Web TeamFirst Published Aug 26, 2021, 3:18 PM IST
Highlights

കൊവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും

ദില്ലി: കൊവിഡ് വ്യാപനത്തിൽ  കേന്ദ്ര സർക്കാർ ഉന്നതതല യോഗം വിളിച്ചു. കൊവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിദിന വ്യാപനത്തിൽ 68 ശതമാനവും കേരളത്തിലാണ്. അവശേഷിക്കുന്നതിൽ മുന്നിൽ മഹാരാഷ്ട്രയാണ്. ഇതിനാലാണ് രണ്ട് സംസ്ഥാനങ്ങളിലും ജാഗ്രത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിന് ശേഷം കേരളത്തിൽ കൊവിഡ് വ്യാപിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ ഉത്സവകാലം വരാനിരിക്കെ കൂടുതൽ ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!