
ഫരീദാബാദ്: നിയമവിരുദ്ധ മതപരിവര്‍ത്തനം രാജ്യത്തിന് ശാപമാണെന്നും തടയാന്‍ കേന്ദ്ര നിയമം വേണമെന്നും വിശ്വഹിന്ദു പരിഷത്ത്. ഫരീദാബാദില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് ഗവേണിങ് കൗണ്‍സിലും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റികളുടെയും രണ്ട് ദിവസത്തെ അന്താരാഷ്ട്ര യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം തീര്‍ക്കാനും നിയമവിരുദ്ധ മതപരിവര്‍ത്തനം തടയാനും മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും മോചനത്തിനും പ്രമേയങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചു. കൊറോണവൈറസിന്റെ വ്യാപനത്തിനെതിരെയും കൊവിഡ് മൂന്നാം തരംഗ സാധ്യതക്കെതിരെയും യുദ്ധപ്രഖ്യാപനം നടത്തിയെന്ന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളിലും നഗരങ്ങളിലും മറ്റ് ഹൈന്ദവ സംഘടനകളുമായി സഹകരിച്ച് ബോധവത്കരണം നടത്തും. ഇരകളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധ മതപരിവര്‍ത്തനം രാജ്യത്തിന് ശാപമാണ്. അതില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കണം. നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനെതിരെ കേന്ദ്ര നിയമം പാസാക്കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തരുത്. മുല്ല-മിഷണറിമാരുടെ ഹിന്ദു വിരുദ്ധ-രാജ്യവിരുദ്ധ ഗൂഢാലോചനകളെക്കുറിച്ച് ഹിന്ദു സമൂഹം ജാഗ്രതപാലിക്കണമെന്നും ഭരണഘടനാപരമായ രീതിയില്‍ ഇത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളെയും മഠങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി നനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam