
കൊച്ചി: രാജ്യത്തെ നഗര പൊതുഗതാഗതം വരുന്ന 25 വർഷത്തിനുള്ളിൽ ലോകത്തെ തന്നെ ഒന്നാമതാക്കിമാറ്റുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി. പൊതുഗതാഗതം കാര്യക്ഷമമാക്കി നഗരങ്ങളിലെ ഗതാഗത കുരുക്കും പരിസ്ഥിതി മനിലീകരണവും ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച പതിനഞ്ചാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹർദ്ദീപ് സിംഗ് പുരി.
നിലവിൽ ലോകത്തെ അഞ്ചാമത് സാന്പത്തിക ശക്തിയായ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികമായ 2047ൽ ഒന്നാമത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിനായി ആദ്യം ശക്തിപ്പെടുത്തേണ്ട ഘടകങ്ങളിലൊന്നാണ് നഗരങ്ങളിലെ പൊതുഗതാഗതം. നിലവിൽ നഗരഗാതാഗതത്തിലെ 70 ശതമാനവും കയ്യാളുന്നത് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളുമാണ്. ഈ യാത്രക്കാരെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാനായാൽ നഗരങ്ങളിലെ ഗതാഗത കുരുക്കും പരിസ്ഥിതി മനലീകരണവും കുറയ്ക്കാമെന്ന് മന്ത്രി പറഞ്ഞു.
പരിസ്ഥിതിക്ക് ഗുണകരമാകുന്നതിനൊപ്പം ഇത് ഇന്ധനലാഭവും ഉണ്ടാക്കും. ഈ ആശയം മുൻനിർത്തി കൊച്ചിയിൽ ഉടൻ നടപ്പാക്കുന്ന വാട്ടർ മെട്രോ അഭിനന്ദനാർഹമായ പദ്ധതിയാണെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. മൂന്ന് ദിവസം നീളുന്ന അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഓൺലൈനായാണ് പരിപാടിയില്‍ പങ്കെടുത്തത്.
രാജ്യത്തെ നഗരങ്ങളിൽ ഉന്നത നിലവാരമുള്ളതും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയുമാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയരൂപീകരണ രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ, മെട്രോ റെയിൽ കന്പനി എംഡിമാർ, അന്താരാഷ്‌ട്ര വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
Read More : വനം വകുപ്പിന്‍റെ പിടിവാശി; 155 കോടിയുടെ ഉടുമ്പന്‍ചോല- രണ്ടാം മൈല്‍ റോഡ് നിര്‍മാണം ഇഴയുന്നു, നടുവൊടിഞ്ഞ് ജനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam