
ദില്ലി: പുതിയ വൈദ്യുതിവാഹന (ഇലക്ട്രിക് വാഹന) നയത്തിന് കേന്ദ്രസർക്കാരിന്‍റെ അംഗീകാരം. ഇന്ത്യയിൽ വാഹന നിർമ്മാണ യുണിറ്റുകൾ ആരംഭിക്കുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇളവും നല്‍കിയിട്ടുണ്ട്.
പ്രമുഖരായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി ഇത് ആകര്‍ഷിക്കും. ഇതോടെ ഇന്ത്യക്കകത്ത് ഇലക്ട്രിക് വാഹനനിര്‍മ്മാണം കൂടും. നീക്കം വിജയിച്ചാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുകയും ചെയ്യും.
500 മില്യൺ ഡോളറിൽ (4,000 കോടി രൂപ) കൂടുതൽ നിക്ഷേപിക്കുന്നവർക്കാണ് ഇളവ്. 'ടെസ്‍ല' അടക്കമുള്ള പ്രമുഖ കമ്പനികളെ നയം ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ നയം വന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തോളം ആഭ്യന്തര മൂല്യവര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam