വിദേശത്തു നിന്ന് വരുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം

By Web TeamFirst Published Aug 2, 2020, 10:13 PM IST
Highlights

ആര്‍ടി പിസിആര്‍  ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് ഉള്ളവര്‍ക്ക്  ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതാണ് പ്രധാന നിര്‍ദേശം.
 

ദില്ലി: വിദേശത്തു നിന്ന് വരുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓഗസ്റ്റ് എട്ടുമുതലാണ് പുതുക്കിയ മാര്‍ഗ നിര്‍ദേശം നിലവില്‍ വരുക. ആര്‍ടി പിസിആര്‍  ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് ഉള്ളവര്‍ക്ക്  ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതാണ് പ്രധാന നിര്‍ദേശം. യാത്രയ്ക്ക് മുമ്പുള്ള നാല് ദിവസത്തിന് ഉള്ളില്‍ നടത്തിയ പരിശോധന ഫലമായിരിക്കും പരിഗണിക്കുക. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് സെല്‍ഫ് ഡിക്ലറേഷന്‍ newdelhiairport.in  എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണമെന്നും ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലും ഏഴ് ദിവസം ഹോം ക്വാറന്റൈനിലും കഴിയണമെന്നും നിര്‍ദേശിച്ചു. 

യാത്രക്കാര്‍ എത്തിയതിന് ശേഷമുള്ള സാഹചര്യമനുസരിച്ച് ക്വാറന്റൈനും ഐസോലേഷനും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വന്തമായി പ്രൊട്ടോക്കോള്‍ ഉണ്ടാക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. 

click me!