Omicron : കൂടുതൽപേർക്ക് ഒമിക്രോൺ സാധ്യത; മൂന്നാം ഡോസ്, കുട്ടികളുടെ വാക്സീൻ ഇവ വിദ​ഗ്ധ സമിതി ചർച്ച ചെയ്യും

Web Desk   | Asianet News
Published : Dec 06, 2021, 05:51 AM ISTUpdated : Dec 06, 2021, 06:59 AM IST
Omicron : കൂടുതൽപേർക്ക് ഒമിക്രോൺ സാധ്യത; മൂന്നാം ഡോസ്, കുട്ടികളുടെ വാക്സീൻ ഇവ വിദ​ഗ്ധ സമിതി ചർച്ച ചെയ്യും

Synopsis

ദില്ലിയിലും രാജസ്ഥാനിലുമുള്ള ഒമിക്രോൺ ബാധിതരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ചു.

ദില്ലി: ഒമിക്രോൺ (omicron)കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും(booster v accine) കുട്ടികളുടെ വാക്സിനേഷനും
സംബന്ധിച്ച് വിദഗ്ധ സമിതി (expert committee)ചർച്ച നടത്തിയേക്കും.ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുൻപോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക.

അതേ സമയം ദില്ലിയിലും രാജസ്ഥാനിലുമുള്ള ഒമിക്രോൺ ബാധിതരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ
ആവർത്തിച്ചു.രണ്ടിടങ്ങളിലായി 10 പേരാണ് ചികിത്സയിലുള്ളത്. 

ഇന്നലെ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ
അതീവ ജാഗ്രത തുടരുകയാണ്.ജനിതക ശ്രേണീ പരിശോധന പൂർത്തിയാക്കിയ കൂടുതൽ പേരുടെ ഫലം ഇന്ന് പുറത്ത് വന്നേക്കും
ധാരാവിയിലും ഒമിക്രോൺ ആശങ്കയുണ്ട്.ടാൻസാനിയയിൽ നിന്നെത്തിയ 49 വയസ്സുള്ള പുരോഹിതനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജയ്പൂരിലെ ഒമിക്രോൺ ബാധയിൽ സർക്കാരിന് ആശങ്കയായി 28 ന് നടന്ന വിവാഹ ചടങ്ങ് മാറിയിരിക്കുകയാണ്. വിവാഹത്തിൽ പങ്കെടുത്തത് 
അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറിലേറെ പേർ ആണ്. ഇതിൽ സ്രവം ശേഖരിക്കാനായത് രോഗബാധിതർ ഉൾപ്പടെ 34 പേരുടേത് മാത്രമാണ്.
മുംബൈയിൽ ഒമിക്രോൺ സംശയിക്കുന്നവരുടെ എണ്ണം 25 ആയി. 19 പേർ വിദേശത്ത് നിന്ന് വന്നവർ ആണ്. 6 പേർ ഇവരുമായി സമ്പർക്കം ഉള്ളവരും.വിദേശത്തുനിന്ന് എത്തിയ ആറു പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു .16 സാമ്പിളുകൾ കസ്തൂർബാ ആശുപത്രിയിലും, ഒമ്പതെണ്ണം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്ലേക്കും അയച്ചു. കുറച്ചു ഫലങ്ങൾ ഇന്നു തന്നെ വന്നേക്കും. 

ഒമിക്രോൺ ആശങ്കയെ തുടർന്ന് മഹാരാഷ്ട്രയിൽ വാക്സിനേഷനും വേഗം കൂടി. ആഴ്ചയിൽ ഇതിൽ 63.24 ലക്ഷം ഡോസ് വാക്സിനാണ് നൽകുന്നത്. നവംബറിൽ ഇത് ശരാശരി  40 ലക്ഷം ആയിരുന്നു.

പൂനെയിൽ രോഗം സ്ഥിരീകരിച്ചയാൾ നവംബർ 18 മുതൽ 25 വരെ ഫിൻലണ്ട് സന്ദർശിച്ചിരുന്നു. 29ന് ചെറിയ രോഗലക്ഷണങ്ങൾ കണ്ടതോടെ സാമ്പിൾ പരിശോധിക്കുകയായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. മഹാരാഷ്ട്രയിലെ  താനെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ വാക്സീനെടുത്തിരുന്നില്ല. എന്നാല്‍ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവര്‍ക്കാര്‍ക്കും രോഗമില്ല. 

ജയ്പൂരിലെ  ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽനിന്ന്  കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ. 

ഒമിക്രോൺ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരുകയാണ്.ബംഗളൂരുവിൽ ആണ് യോ​ഗം. ദക്ഷിണാഫ്രിക്കയിൽ പത്ത് ദക്ഷിണാഫ്രിക്കൻ സ്വദേശികളിൽ 9 പേരെ കണ്ടെത്തിബംഗ്ലൂരു, ചിക്കമംഗ്ലൂരു എന്നിവടങ്ങളിൽ നിന്ന്ഇ വരുടെ സാംപിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും
 

ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തില്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഗുജറാത്തില്‍ ഒമിക്രോണ്‍ ബാധിതനായ  72കാരന്‍റെ സമ്പര്‍ക്കപട്ടികയിലെ മുഴുവന്‍ പേരെയും കണ്ടെത്താനായിട്ടില്ല.  ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിദേശ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ നിന്ന് 46കാരനായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് നിഗമനം. സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയ കോണ്‍ഫറന്‍സില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവർ പങ്കെടുത്തുിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ മാളുകളും റസ്റ്റോറന്‍റുകളും സന്ദര്‍ശിച്ചു. 46 കാരനായ ഡോക്ടറുടേതടക്കം സമ്പര്‍ക്ക പട്ടിക വിപുലീകരിക്കുമ്പോള്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ ലാബ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. 

ദില്ലിയിലടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന വാക്സിനേഷന്‍ നിരക്കുകള്‍ ആരോഗ്യമന്ത്രാലയം അവലോകനം ചെയ്യും. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലെ പരിശോധന കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിലുണ്ട്.  

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന