ആന്ധ്രയിൽ നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങിൽ മോദി, അമിത്ഷാ ഉൾപ്പെടെയുള്ള പ്രമുഖർ

Published : Jun 12, 2024, 02:43 PM ISTUpdated : Jun 12, 2024, 02:46 PM IST
ആന്ധ്രയിൽ നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങിൽ മോദി, അമിത്ഷാ ഉൾപ്പെടെയുള്ള പ്രമുഖർ

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

ബെം​ഗളൂരു: ടി‍ഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11:27 നായിരുന്നു നായിഡുവിന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രജനികാന്തും ചിരഞീവിയുമടക്കം സിനിമാതാരങ്ങളും ചടങ്ങിനെത്തിയിരുന്നു. 

നാലാം തവണയാണ് നായിഡു ആന്ധ മുഖ്യമന്ത്രിയാകുന്നത്. നേരത്തെ 1995 മുതൽ 2004 വരെയും, 2014 മുതൽ 2019 വരെയും നായിഡു ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്നു. ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയെക്കും. 175 അംഗ നിയമസഭയിൽ 164 സീറ്റ് നേടിയാണ് ടിഡിപി സഖ്യം അധികാരത്തിലെത്തിയത്. 

പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസിലെ പ്രതി

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി