
ഹൈദരാബാദ്: ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു.71 വയസ്സായിരുന്നു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 30 വർഷത്തോളം ഇസ്രോയിൽ പ്രവർത്തിച്ച ഹെഗ്ഡെ നിർണായകമായ നിരവധി ദൗത്യങ്ങളിൽ പങ്കാളിയായിരുന്നു. 2014-ൽ ഇസ്രോയിൽ നിന്ന് വിരമിച്ച ഹെഗ്ഡെ ബെംഗളുരു ആസ്ഥാനമായുള്ള ഇൻഡസ് എന്ന സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam