
ദില്ലി: രാജ്യതലസ്ഥാനത്തെ നിസാമുദ്ദീനില്‍ നടന്ന തബ്‍ലീഗ് ജമാഅത്ത് മതസമ്മേളനവുമായി ബന്ധപ്പെട്ട് 83 വിദേശികള്‍ക്കെതിരെ സാകേത് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഇന്ത്യയിലെ ആയിരത്തോളം കൊവിഡ് കേസുകള്‍ ബന്ധപ്പെട്ടിരിക്കുന്നത് മാര്‍ച്ചില്‍ നടന്ന തബ്‍ലീഗ് ജമാഅത്ത് മതസമ്മേളനവുമായാണെന്നാണ് വിശദീകരണം.
നേരത്തെ, ഈ മാസം ആദ്യം തബ്‍ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട 700 വിദേശികളുടെ രേഖകള്‍ ദില്ലി ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളാണ് പിടിച്ചെടുത്തത്. ഇവരെല്ലാം മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്.
അതേസമയം, രാജ്യത്താകമാനം കൊവിഡ് 19 വൈറസ് പടരാന്‍ കാരണം തബ്‍ലീഗ് ജമാഅത്ത് ആണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കൊറോണ വൈറസിന്‍റെ വാഹകരായി മാറിയത് തബ്‍ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.
അപലപനീയമായ കാര്യമാണ് തബ്‍ലീഗ് ജമാഅത്ത് ചെയ്തത്. അവര്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാജ്യത്തിന് ലോക്ക്ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. കുറ്റകരമായ കാര്യമാണ് അവര്‍ ചെയ്തത്. അതിനുള്ള നടപടികള്‍ അവര്‍ക്കെതിരെയുണ്ടാകും.
പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന പ്രഖ്യാപനം ക്രൂരതയെന്ന് വി.ടി ബല്‍റാം എം.എല്‍.എ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam