ആര്‍എസ്എസിന് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി

Published : Feb 11, 2023, 01:22 PM ISTUpdated : Feb 11, 2023, 01:41 PM IST
ആര്‍എസ്എസിന് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി

Synopsis

ആശയപ്രകാശനത്തിനും, സംഘടിക്കാനുമുള്ള ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കും വിധം സർക്കാരുകൾ പെരുമാറരുതെന്നും കോടതി 

ചെന്നൈ: നിയമപ്രകാരം അപേക്ഷിച്ചാൽ തമിഴ്നാട്ടിലെ പൊതുനിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിനോട് നിർദ്ദേശിച്ചു. റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നി‍ർദ്ദേശിച്ച് പൊലീസിന് അപേക്ഷ നൽകാമെന്ന് കോടതി ആർഎസ്എസിനും നിർദ്ദേശം നൽകി. റൂട്ട് മാർച്ചിൽ പ്രകോപനങ്ങൾ ഒന്നും ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് വിധി ജസ്റ്റിസുമാരായ ആർ.മഹാദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ച് റദ്ദാക്കി. ആശയപ്രകാശനത്തിനും സംഘടിക്കാനുമുള്ള ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കും വിധം സർക്കാരുകൾ പെരുമാറരുതെന്നും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി റൂട്ട് മാർച്ച്  നടത്താനുള്ള ആർഎസ്എസിന്‍റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.

PREV
click me!

Recommended Stories

'ഒന്നും അവസാനിച്ചിട്ടില്ല', യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദില്ലി വിമാനത്താവളം; വിമാന സർവീസ് പ്രതിസന്ധി തുടരുന്നുവെന്ന് അറിയിപ്പ്
പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ