'ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശം ഉണ്ട്,കടുവസങ്കേത്തോട് ചേര്‍ന്നുള്ള കുടുംബങ്ങളെ മാറ്റിപാർപ്പിക്കണം'

Published : Aug 16, 2023, 11:13 AM ISTUpdated : Aug 16, 2023, 12:56 PM IST
'ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശം ഉണ്ട്,കടുവസങ്കേത്തോട് ചേര്‍ന്നുള്ള   കുടുംബങ്ങളെ മാറ്റിപാർപ്പിക്കണം'

Synopsis

മുതുമല കടുവസങ്കേതത്തിലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാർപ്പിക്കണം.ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നൈ ഹൈക്കോടതി 

ചെന്നൈ:വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാർപ്പിക്കണമെന്ന സുപ്രധാന ഉത്തരവുമായി ചെന്നൈ ഹൈക്കോടതി .മുതുമല കടുവസങ്കേതത്തോട് ചേർന്നുള്ള 495 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണം .ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.വനം -വന്യമൃഗ സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം.കേന്ദ്രത്തിന്‍റെ   ഫണ്ടിൽ നിന്ന് 74.25 കോടി നൽകണം .2 മാസത്തിനകം തുക തമിഴ്നാട്ന് വനംവകുപ്പിന് കൈമാറണം .ഉത്തരവ് നടപ്പാക്കി ഒക്ടോബർ 10ന് റിപ്പോർട്ട്‌ നൽകണം.നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാരിനെ  കോടതി രൂക്ഷമായി വിമർശിച്ചു.കേന്ദ്ര ഫണ്ടിൽ 8155 കോടി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

 

അരിക്കൊമ്പന്‍ പോയി, പടയപ്പ വന്നു; ആനപ്പേടിയൊഴിയാതെ മറയൂര്‍, വാച്ചര്‍മാരെ നിയമിച്ച് വനംവകുപ്പ്

അരിക്കൊമ്പനെ കാടുകയറ്റിയിട്ടും രക്ഷയില്ല, ഒരു ചാക്ക് അരി അകത്താക്കി കൊമ്പൻ, വീടിന്‍റെ വാതിൽ തകർത്ത് പടയപ്പ..

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി