96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

Published : May 27, 2023, 12:52 AM IST
96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

Synopsis

സംഭവം പുറത്തറിഞ്ഞതോ‌ടെ ഇയാളെ സസ്പെൻഡ് ചെയ്യുകയും കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചുവെക്കുക‌യും ചെയ്തു.

റായ്പൂർ: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർ‍ക്കാർ ഉദ്യോ​ഗസ്ഥൻ. ഛത്തീസ്​ഗഢിലാണ് സംഭവം. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള വെള്ളമാണ്30 എച്ച് പി കൂറ്റൻ പമ്പ് ഉപയോ​ഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ ജലസേചനത്തിനുപയോ​ഗിക്കാവുന്ന 21ലക്ഷം ലിറ്റർ വെള്ളം ഇയാൾ പാഴാക്കി. ഭക്ഷ്യവകുപ്പിലെ ഓഫിസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോൺ വീണ്ടെടുക്കുന്നതിനായി ഇങ്ങനെ ചെയ്തത്.

സംഭവം പുറത്തറിഞ്ഞതോ‌ടെ ഇയാളെ സസ്പെൻഡ് ചെയ്യുകയും കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചുവെക്കുക‌യും ചെയ്തു. വെള്ളം ഉപയോ​ഗയോ​ഗ്യമല്ലെന്ന് മേലുദ്യോ​ഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് വറ്റിച്ചതെന്നാണ് ഇ‌യാളുടെ വിശദീകരണം. സെൽഫിയെടുക്കുന്നതിനിടെയാണ് ഫോൺ വെള്ളത്തിൽ പോയത്. മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം ഫോൺ കിട്ടിയെങ്കിലും ഉപയോ​ഗിക്കാനാകാത്ത തരത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. 

കുടുംബത്തോടൊപ്പം ഖേർക്കട്ട പറൽകോട്ട് റിസർവോയർ കാണാനെത്തിയതായിരുന്നു രാജേഷ് ബിശ്വാസ്. സെൽഫിയെടുക്കുന്നതിനിടെ വിലപിടിപ്പുള്ള സാംസങ് എസ് 23 ഫോൺ വെള്ളത്തിൽ വീണു. 15 അടി താഴ്ചയുള്ള റിസർവോയറിൽ നാലടിയായിരുന്നു വെള്ളമുണ്ടായിരുന്നത്. ഇറി​ഗേഷൻ വകുപ്പിനെ സമീപിച്ച് ഇയാൾ വെള്ളം വറ്റിക്കുന്നതിന് അനുമതി വാങ്ങി. തുടർന്ന് കൂറ്റൻ പമ്പ് എത്തിച്ച് മൂന്ന് ദിവസമെടുത്ത് വെള്ളം വറ്റിച്ച ശേഷം തിരഞ്ഞു. സംഭവം വൻ വിവാദമാ‌യതോ‌ടെയാണ് നടപടിയെടുത്തത്. 

'എമ്പ്രാന്‍ അല്‍പം കട്ട് ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ...'; വലിയ അഴിമതിക്കാരൻ മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ