
റായ്പൂർ: ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 10 മരണം. 40ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഢിലെ സക്‌തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലെ വേദാന്ത ലിമിറ്റഡിന്റെ പവർ പ്ലാന്റിലാണ് സംഭവം. പ്രാഥമിക വിവരങ്ങൾ പ്രകാരം ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടകാരണം. സ്ഥലത്തെത്തിയ ലോക്കൽ അഡ്മിനിസ്ട്രേഷനും പൊലീസ് സംഘങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ചില തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. അപകടത്തിന്റെ കാരണം വിശദമായി അന്വേഷിച്ചു വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam