രാഹുലിനേയും ഭാരത് ജോഡോ യാത്രയേയും പ്രശംസിച്ച് അയോധ്യയിലെ മുഖ്യപൂജാരിയും ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയും

Published : Jan 04, 2023, 09:39 AM IST
രാഹുലിനേയും ഭാരത് ജോഡോ യാത്രയേയും പ്രശംസിച്ച് അയോധ്യയിലെ മുഖ്യപൂജാരിയും ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയും

Synopsis

രാഹുലിൻ്റെ യാത്ര പ്രശംസിക്കപ്പെടേണ്ടതാണെന്ന് ചമ്പത് റായ് പറഞ്ഞു. ആർഎസ്എസ് രാഹുലിൻ്റെ യാത്രയെ വില കുറച്ച് കാണുന്നില്ലെന്നും ചമ്പത് റായ് വ്യക്തമാക്കി. 

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായി പ്രവർത്തിച്ചു വരുന്നയാളാണ് ദാസ്. 

ഭാരത് ജോഡോ യാത്രയേയും രാഹുൽ ഗാന്ധിയെയും പ്രശംസിച്ച് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറിയും രം​ഗത്ത് എത്തിയിരുന്നു. രാഹുലിൻ്റെ യാത്ര പ്രശംസിക്കപ്പെടേണ്ടതാണെന്ന് ചമ്പത് റായ് പറഞ്ഞു. ആർഎസ്എസ് രാഹുലിൻ്റെ യാത്രയെ വില കുറച്ച് കാണുന്നില്ലെന്നും ചമ്പത് റായ് വ്യക്തമാക്കി. 

ഭാരത് ജോഡോ യാത്രയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ ബിജെപി ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ആചാര്യ ദാസിൻ്റേയും ചമ്പത് റായിയുടേയും പ്രതികരണം വലിയ കൗതുകം സൃഷ്ടിക്കുന്നത്. അതേസമയം ഭാരത് ജോഡോ യാത്ര യുപിയിൽ പ്രവേശിക്കുമ്പോൾ യാത്രയുടെ ഭാ​ഗമാകാൻ വിവിധ ക്ഷേത്ര പൂജാരിമാരേയും മതനേതാക്കളേയും ക്ഷണിച്ചിട്ടുണ്ടെന്ന് കോൺ​ഗ്രസ് വക്താവ് ​ഗൗരവ് തിവാരി പറഞ്ഞു. 


 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം