
ദില്ലി: 15 വയസ്സുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം തടഞ്ഞ് വനിതാ കമ്മീഷൻ. നോർത്ത് ദില്ലിയിലെ ജഹാംഗീർപുരിയിലാണ് പ്രായപൂർത്തിയാകാത്ത പെണകുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം നടന്നത്. ദില്ലി പൊലീസുമായി ബന്ധപ്പെട്ടങ്കിലും ഇത് സംബന്ധച്ച പ്രതികരണം ലഭിച്ചിട്ടില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ശൈശവ വിവാഹം നടക്കാൻ പോകുന്നുവെന്ന് ദില്ലി വനിതാ കമ്മീഷന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. കുട്ടിയെ മതം മാറ്റാനും ശ്രമം നടക്കുന്നതായാണ് അജ്ഞാത സന്ദേശത്തിൽ നിന്ന് ലഭിച്ച വിവരം.
വിവാഹ ദഗിവസം വരൻ എത്തുന്ന സമയത്ത് ദില്ലി പൊലീസുമായെത്തിയ വനിതാ കമ്മീഷന്ർ കുട്ടിയുമായി സംസാരിച്ചു. തനിക്ക് പ്രായം 15 ആണെന്ന് പെൺകുട്ടി പറഞ്ഞു. 2005 ലാണ് പെൺകുട്ടി ജനിച്ചതെന്ന് അവളുടെ മാതാവും വ്യക്താക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി പെൺകുട്ടിയുടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയുടെ മൊഴി എടുക്കുകയും കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി. രാജ്യത്ത് ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നു എന്നത് ഖേദകരമാണെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. ഈ പെണകുട്ടികളുടെ ബാല്യം നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam